09:58pm 01 November 2026
NEWS
90,000-ത്തിലധികം സന്ദർശകരുമായി പത്താമത് ലോക്കൽ ഈത്തപ്പഴ ഉത്സവം സമാപിച്ചു.
09/08/2025  02:13 PM IST
nila
90,000-ത്തിലധികം സന്ദർശകരുമായി പത്താമത് ലോക്കൽ ഈത്തപ്പഴ ഉത്സവം സമാപിച്ചു.

ദോഹ: സൂഖ് വാഖിഫ് മാനേജ്‌മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച പത്താമത്തെ പ്രാദേശിക ഈത്തപ്പഴ ഉത്സവംസമാപിച്ചു.ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെനടന്ന മേളയിൽ 90,000-ത്തിലധികം സന്ദർശകരാണെത്തിയത്.രാജ്യത്തുടനീളമുള്ള 114 പ്രാദേശിക ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തു, സന്ദർശകർക്കും കർഷകർക്കും വേണ്ടിയുള്ള സംവേദനാത്മക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.മേളയി 170,403 കിലോഗ്രാം ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്  ഖലാസ് ഈന്ത പഴം ആയിരുന്നു. 75,658 കിലോഗ്രാമാണ് വിറ്റത്.  ഷിഷി (33,057 കിലോഗ്രാം), ഖ്നൈസി (31,232 കിലോഗ്രാം), ബർഹി (18,772 കിലോഗ്രാം). കൂടാതെ, 12,684 കിലോഗ്രാം മറ്റ് ഈത്തപ്പഴ ഇനങ്ങളും 2,057 കിലോഗ്രാം പഴങ്ങളും വിറ്റു.കാർഷിക മേഖലയെ ഊർജ്ജസ്വലമാക്കുകയും രാജ്യത്ത് സുസ്ഥിര ഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന വാർഷിക വേദിയാണ് ഈത്തപ്പഴമേള

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img